
മകന് മെഡിക്കല്‍ അഡ്മിഷൻ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു; ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖകൻ
കോട്ടയം;പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് മകന് മെഡിക്കല്‍ അഡ്മിഷൻ നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.
തമിഴ്‌നാട് അമ്പത്തൂര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ശിവപ്രകാശ് നഗര്‍ വിജയകുമാര്‍ (47) നെയാണ് ചെന്നൈയില്‍ നിന്ന് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം കബളിപ്പിക്ക പ്പെട്ട വീട്ടമ്മ പാലാ പൊലീസ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനുവിനെ നേരത്തെ പിടികൂടിയിരുന്നു. ഒളിവില്‍ പോയ വിജയകുമാറിനെ പിടിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 18 ഓളം സിംകാര്‍ഡുകളും പിടിച്ചെടുത്തു.
തൃശൂര്‍ വെസ്റ്റ്, പന്തളം, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്ത കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ ശ്രീജേഷ് കുമാര്‍, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.