രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധന ; പാലായിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Spread the love

പാലാ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പാലായിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മുണ്ടയ്ക്കപറമ്പ് വെള്ളൂപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24), ഈരാറ്റുപേട്ട നടയ്ക്കൽ പത്തായപ്പടി പേരമ്പലത്തിൽ വീട്ടിൽ മുഹമ്മദ് ഫിറോസ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, പാലാ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മഹാറാണി ജംഗ്ഷന് സമീപം വച്ച് എം.ഡി.എം.എ യുമായി ഇവരെ പിടികൂടുന്നത്.

പാലാ സ്റ്റേഷൻ എസ്.ഐ ബിനു, എ.എസ് ഐ മാരായ ടൈറ്റസ്, അഭിലാഷ്, ജിനു സി.പി.ഓ മാരായ സുരേഷ്ബാബു, ജിനു കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ഫിറോസിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.