പാലായിൽ കെ.എസ്. ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Spread the love

പാലാ – ഉഴവൂർ റൂട്ടിൽ പേണ്ടാനം വയലിൽ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി.ബസ്സിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. വലവൂർ സ്വദേശികളായ രാജൻ (54), സീത (52)എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് അപകടം നടന്നത്. പേണ്ടാനം വയൽ കാർത്തിക ഹോട്ടലിൽ നിന്നും ഇറങ്ങി വരവെയാണ് തൃശൂർ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി സി ബസുമായി കൂട്ടിയിടിച്ചത് .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.