പാലാ കൊല്ലപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് അപകടം ; അധ്യാപകന് പരിക്ക്

Spread the love

പാലാ : കൊല്ലപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം കുളത്തിനു സമീപമുള്ള കുഴിയിൽ വീണാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ മുത്തോലി സ്കൂളിലെ അധ്യാപകനായ നീലൂർ സ്വദേശി ജോബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബിൻ്റെ ഇരു കൈകൾക്കും തലക്കും പരിക്കേറ്റു. ഒരു കൈയ്ക്ക് 18 തുന്നൽ ഉണ്ട്.

ഇന്ന് രാവിലെ എട്ടരയോടെ സ്കൂളിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.