
പാലായെ പന്നി കാട് എന്ന് വിശേഷിപ്പിച്ചു: ജോസ് കെ മാണിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
സ്വന്തം ലേഖകൻ
പാലാ : തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽ 1965 നു മുമ്പ് പാലാ പന്നി കാടായിരുന്നു എന്ന ജോസ് കെ മാണി നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ആധുനിക പാലായെ പടുത്തുയർത്തിയ മീനച്ചിൽ കർത്താക്കന്മാർ, സെബാസ്റ്റ്യൻ വയലിൽ തിരുമേനി, പാലായുടെ സ്വാതന്ത്ര്യസമരസേനാനികൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവരെ അവഹേളിക്കുന്ന സമീപനമാണ് ജോസ് കെ മാണി സ്വീകരിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായുടെ പാരമ്പര്യത്തെയാണ് ജോസ് കെ മാണി വെല്ലുവിളിക്കുന്നത് എന്നും ജോസ് കെ മാണി ചരിത്രം പഠിക്കണമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുരിശുപള്ളി കവലയിൽനിന്ന് പ്രകടനമായി പാലാ മുനിസിപ്പൽ ഓഫീസ് കോംപ്ലക്സിലേക്ക് എത്തുകയും അവിടെവച്ച് ജോസ് കെ മാണിയുടെ കോലം കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ തോമസ് ആർ വി ജോസ്, അജയൻ നെടുമ്പാറയിൽ, ടോണി ചക്കാല, ടോണി മാത്യു, അലോഷി റോയ്, അമൽ ജോസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
യുഡിഎഫ് നേതാക്കളായ ബിജോയ് എബ്രഹാം, ജോൺസി നോബിൾ, ഷോജി ഗോപി, എ എസ് തോമസ്, ആർ മനോജ്, ജോഷി പുതുമന, എം പി കൃഷ്ണൻ നായർ, സാജു എം ഫിലിപ്പ്, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, വക്കച്ചൻ മേനാൻപറമ്പിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ടോണി തോട്ടം, മൈക്കിൾ കാവുകാട്ട്, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ എന്നിവർ പ്രസംഗിച്ചു.