പാലാ മുത്തോലിയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി  പിടിയിൽ ;  പിടികൂടിയത് 1കിലോ 350 ഗ്രാം കഞ്ചാവ്

Spread the love

പാലാ : മുത്തോലിയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസിന്റെ  പിടിയിൽ. ഇയാളിൽ നിന്ന് കണ്ടെത്തിയത് 1കിലോ 350 ഗ്രാം കഞ്ചാവ്.

video
play-sharp-fill

ആസാം മൊസാബാദ് സ്വദേശി ഹിരണ്യ ഗോർഖ് (34) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് .

കോട്ടയം ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ ഇയാളെ ആണ്ടൂർ ഭാഗത്ത് വച്ച് എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പാലാ റേഞ്ച് അസി.എക്സൈസ്സ ഇൻസ്പെക്ടർ ആനീഷ് കുമാർ കെ.വി, ഐ.ബി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് എസ്, രജ്ഞ രവി, വനിതാ സി വിൽ എക്സൈസ് ഓഫീസർ രജനി, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.