വഴിപാട് കൗണ്ടറിൻ്റെ കതക് തകർത്ത് പണം കവർന്നു ; പാലാ കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം

Spread the love

പാലാ : കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം.വഴിപാട് കൗണ്ടറിൻ്റെ കതക് തകർത്ത് അകത്തു കടന്ന മോഷ്ടാവ് 2600 രൂപയും,വഴിപാട് സ്വർണവും അപഹരിച്ചു.

കൗണ്ടറിനുള്ളിൽ വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ്. താഴിൻ്റെ ഓടാമ്പൽ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group