പാലാ ജൂബിലി തിരുന്നാൾ ; പാലാ ടൗണിൽ നാളെയും മറ്റെന്നാളും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഇപ്രകാരം…

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ 07.12.23 തീയ്യതി വൈകിട്ട് 5 മണി മുതൽ രാത്രി 9 മണിവരെയും , 08.12.23 തീയ്യതി രാവിലെ 10 മണി മുതലും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.

 കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 12 –ം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴിയും യാത്ര ചെയ്യേണ്ടതാണ്.

 തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.

 കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടപ്പാട്ടൂർ ബൈപ്പാസു വഴി 12-ം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.