പാലാ ഇടമറ്റം വിലങ്ങുപാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ; മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Spread the love

പാലാ : ഇടമറ്റം വിലങ്ങുപാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്.

video
play-sharp-fill

വിലങ്ങുപാറ ജങ്ഷനിൽ നിന്നും വന്ന മാരുതി കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് എതിർദിശയിൽ നിന്നും വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകട സമയം ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനത്തിൽ നിന്നും മദ്യകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അപകടം സംഭവിച്ച ഉടനെ നാട്ടുകാരെ വെട്ടിച്ചു ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരിൽ 2 പേർ സ്ത്രീകളാണ്. ഇവരെ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.