
പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിലെ റോഡിൽ അനധികൃത പാർക്കിംങ്: ആശുപത്രിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് ജനം; റോഡിൽ പാർക്ക് ചെയ്താൽ പൊലീസിന്റെ പിഴയും
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ നോട്ടീസുമായി പൊലീസ് എത്തും. ആശുപത്രിയ്ക്കുള്ളിൽ നിലവിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യമില്ല. ഇതിനാൽ വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെ പിഴ ഈടാക്കുന്നത്.
പാലാ ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് ആളുകളാണ് കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് അടക്കം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ആശുപത്രിയ്ക്കുള്ളിൽ സൗകര്യമില്ല. ഇതിനാൽ ആശുപത്രിയിൽ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആശുപത്രിയിലേയ്ക്കുള്ള റോഡരികിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ഇടുങ്ങിയ റോഡിൽ പാർക്ക് ചെയ്യുന്നവാഹനങ്ങൾക്കെതിരെ പൊലീസ് നിരന്തരം പിഴ ചുമത്തുകയാണ് എന്നാണ് പരാതി. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.