പാലായിലെ കുപ്രസിദ്ധ ​ഗുണ്ട പാണ്ടി ജയൻ അറസ്റ്റിൽ; പ്രതിയുടെ സഹോദരിയുടെ ഭവനത്തിൽ കയറി അക്രമവും ഭീഷണിയും നടത്തുന്നതിനിടയിലാണ് പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

പാലാ: പാലാ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീകളെ മാനഭംഗപ്പെടുത്തൽ, ഭവനഭേദനം, കൊലപാതകശ്രമം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും ഒട്ടേറെ കേസുകൾ കോടതിയിൽ നിലനിൽക്കുന്നതുമായ കുപ്രസിദ്ധ ഗുണ്ട പുലിയന്നൂർ കൊഴുവനാൽ അറക്കൽ പാലം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ പാണ്ടി ജയൻ എന്ന് വിളിക്കുന്ന ജയൻ (43) അറസ്റ്റിൽ.

പ്രതിയുടെ സഹോദരിയുടെ ഭവനത്തിൽ കയറി സഹോദരിയേയും കുട്ടികളെയും മർദ്ദിക്കുകയും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ മറ്റും അടിച്ചുതകർക്കുകയും അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് നാട്ടുകാർക്കും മറ്റും ഭീഷണി ഉയർത്തുകയും ചെയ്ത പ്രതിയെ ആണ് പാലാ പോലീസ് അതിസാഹസികമായി കീഴ്പ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ എസ് എച് ഒ കെ പി ടോംസന്റെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ് എം ഡി, ഷാജി സെബാസ്റ്റ്യൻ, ജസ്റ്റിൻ, സുരേഷ്, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.