പാലാ ഗവ: ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നൽകാൻ നടപടി സ്വീകരിക്കും: ബിജി ജോ ജോ
സ്വന്തം ലേഖകൻ
പാലാ:- 54 വർഎം എം എൽ എയും, 25 വർഷം മന്ത്രിയും ആയിരുന്ന കെ.എം മാണിയുടെ സ്മരണ നിലനിർത്താൻ സിവിൽ സ്റ്റേഷൻ കോംപ്ലക്സിന് സമീപം റൗണ്ടാന നിർമ്മിച്ച് കെ.എം മാണി സ്ക്വയർ എന്ന് നാമകരണം ചെയ്യാനും, പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനും. കൂട്ടാതെ ബഡ്ജറ്റിലൂടെയും, ആസ്ഥി വികസന ഫണ്ടിലുടെയും കോടിക്കണക്കിന് രൂപാ അനുവദിച്ച് മെഡിക്കൽ കേളേജ് നിലവാരത്തിലേയ്ക്ക് ഉയർത്തിയ നഗരസഭയുടെ മേൽനോട്ടത്തിലുള്ള പാലാ ജനറൽ ആശുപത്രിക്കും, ഇതിൽ ഉൾപ്പെടുന്ന പുതിയ ബ്ലോക്കുകൾക്കും, ഡിപ്പാർട്ടുമെന്റുകൾക്കും കെ.എം മാണിയുടെ പേര് നൽകാൻ സർക്കാരിന്റെ അനുമതിക്കായി നഗരസഭാ കൗൺസിലർമാരായ ബിജു പാലുപവൻ, ബറ്റി ഷാജു എന്നിവർ എനിക്ക് നൽകിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുന്നും പാലാ നഗരസഭ ചെയർപേഴ്സൺ ബിജി ജോജോ പറഞ്ഞു
Third Eye News Live
0