പാലായിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി; നിർണായകമായത് തേർഡ് ഐ ന്യൂസ് വാർത്ത വായിച്ച കെ എസ് ആർ ടി സി കണ്ടക്ടറുടെ മൊഴി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പാലായ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

video
play-sharp-fill

നിർണായകമായത് തേർഡ് ഐ വാർത്ത വായിച്ച കെ എസ് ആർ ടി സി ബസ് കണ്ടക്ടറുടെ മൊഴി.

ഈരാറ്റുപേട്ട മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെയാണ് ഇന്ന് രാവിലെ മുതലാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കുട്ടിയുടെ പിതാവിൻ്റെ സുഹൃത്ത് തേർഡ് ഐ ന്യൂസിൽ വിളിച്ച് കുട്ടിയെ കാണാനില്ലായെന്ന വിവരം പറഞ്ഞു.

ഉടൻതന്നെ കുട്ടിയുടെ ചിത്രവും, പിതാവിൻ്റെ ഫോൺ നമ്പരും ഉൾപ്പെടെ തേർഡ് ഐ വാർത്ത നല്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപെട്ട കെഎസ്ആർടിസി ബസിൻ്റെ കണ്ടക്ടർ കുട്ടിയുടെ പിതാവിനെ വിളിക്കുകയും കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് തൻ്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും പറഞ്ഞു.

കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്.