
സ്വന്തം ലേഖകൻ
കോട്ടയം: ഭരണങ്ങാനത്ത് തോട്ടിൽ വീണു കാണാതായ ഹെലൻ അലക്സിന്റെ ( മരിയ ) മൃതദേഹം പേരൂർ കണ്ടഞ്ചിറയിൽ നിന്നും കണ്ടെത്തി.
ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകളാണ് ഹെലൻ .പാലാ ഫയര്‍ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും ഇന്നലെ മുതൽ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെണ്‍കുട്ടി ഇടപ്പാടി അയ്യമ്ബാറ കുന്നേമുറി തോട്ടില്‍ പെണ്‍കുട്ടി വീണത്.
സ്കൂള്‍ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ രണ്ടു കുട്ടികള്‍ തോട്ടിലെ വെള്ളം റോഡില്‍ കയറിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ആ സമയം ഇതുവഴി കടന്നു പോയ സ്കൂള്‍ ബസിലെ ഡ്രൈവര്‍ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാള്‍ പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞു.



