
പാലാ ജനറൽ ആശുപത്രിയിലെ കെ.എം.മാണി ക്യാൻസർ സെന്റർ റേഡിഷൻ ഓങ്കോളജി ബ്ലോക്ക് ശിലാസ്ഥാപനം സെപ്റ്റംബർ 17 ബുധനാഴ്ച 3 മണിക്ക് ജോസ് കെ മാണി എംപി നിർവ്വഹിക്കും. എം എൽ എ മാണി സി കാപ്പൻ മുഖ്യാതിഥിയായി എത്തും.
പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യ പ്രഭാഷണം നടത്തും. ബുധനാഴ്ച 3 മണിക്ക് ജനറൽ ആശുപത്രി അങ്കണത്തിൽ വച്ചാണ് ശിലാസ്ഥാപനം.