video
play-sharp-fill

വിവാദങ്ങളുടെ തീച്ചൂളയിൽ പെട്ട് പാലാ ജനറൽ ആശുപത്രി; രാത്രി 12 മണിക്ക് ആശുപത്രിയിൽ നിന്നും കാണാതായ രോഗി പുലർച്ചെ കൊട്ടാരമുറ്റത്ത് എത്തിയതായി സൂചന; ആശുപത്രിയുടെ കെടുകാര്യസ്ഥതക്കെതിരെ സമര പ്രഖ്യാപനത്തിനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ

Spread the love

സ്വന്തം ലേഖകൻ

പാലാ : പാലാ ജനറൽ ആശുപത്രിയിൽ നിന്നും 85 വയസ്സുള്ള രോഗിയെ കാണാതായതായി പരാതി.ഭാര്യയ്ക്ക് ഒപ്പം ഉണ്ടായിരുന്ന കൊഴുവനാൽ കരിമ്പാനി കല്ലിടുക്കിനാനിയിൽ കുഞ്ഞൂഞ്ഞിനെ കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.

ഇന്നലെ രാത്രി 12 മണിക്ക് ഭവാനി ഉണർന്നു നോക്കിയപ്പോൾ കുഞ്ഞൂഞ്ഞിനെ കാണാതായതോടെ ആശുപത്രിയാകെ തിരക്കിയെങ്കിലും കണ്ടെത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ പുലർച്ചെ 4.30 ഓടെ ഇയാൾ കൊട്ടാരമുറ്റത്തെ ഒരു ടീ ഷോപ്പിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു.

പാലാ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി വിഭാഗം കാര്യക്ഷമമല്ലെന്ന് മുൻപും ആരോപണമുണ്ടായിട്ടുള്ളതാണ്.

ആവശ്യത്തിന് ഡോക്ടർമാരില്ലാതെയും ജീവനക്കാരില്ലാതെയും കെടുകാര്യസ്ഥതയുടെ കൊടുമുടിയിൽ നിൽക്കുന്ന പാലാ ജനറൽ ആശുപത്രിയിൽ ഈ സംഭവവും കൂടെ ആയപ്പോൾ വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.രാഷ്ട്രീയ പാർട്ടി നേതാക്കൾ സമര പ്രഖ്യാപനത്തിനു ആലോചിക്കുന്നുണ്ട്.