
പാലായിൽ മീൻക്കച്ചവടക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ഉള്ളനാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ
സ്വന്തം ലേഖകൻ
കോട്ടയം: പാലാ ഉള്ളനാട് ഭാഗത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളനാട് ഷാപ്പ് ഭാഗത്ത് കല്ലമ്പള്ളിയിൽ ഡോൺ ജോർജ് (23) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഷാപ്പിന്റെ സമിപത്തിരുന്ന മീന്‍ കച്ചവടക്കാരനായ യുവാവിന്റെ സ്‌പ്ലെൻഡർ ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ എബ്രഹാം കെ.എം, ജോജൻ ജോർജ്, സി.പി.ഓ മാരായ ജോഷി,ജോജി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0