
പാലാ : കുടുംബ പ്രശനം തീർക്കാനെത്തിയ മാതൃസഹോദരൻ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നാരോപിച്ച് തിടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ടു. ആർപ്പൂക്കര സ്വദേശിയായ ഷിജുമോനെയാണ് വെവെറുതെ വിട്ടത്.
ഈരാറ്റുപേട്ട സ്‌പെഷ്യൽ പോക്സോ ജഡ്ജ് റോഷൻ തോമസ് ആണ് പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
2021 നവംബറിൽ വീട്ടിലെത്തിയ പ്രതി രാത്രി കൂടെക്കിടന്ന് ബാലികയെ ഉപദ്രവിച്ചെന്നായിരുന്നു തിടനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. തീയതി കൃത്യമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചു. കേസ് കുടുംബ പ്രശ്നത്തിൽ നിന്ന് ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു പ്രതിഭാഗം വാദം. ഇന്ത്യൻ സുരക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയ കേസിൽ പ്രോസിക്യൂഷൻ ഇരുപത്തേഴു സാക്ഷികളെ ഉപയോഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയ്‌ക്ക് വേണ്ടി കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. യദു കൃഷ്ണൻ, അസി.ഡിഫൻസ് കൗൺസൽ അഡ്വ. ഗായത്രി ഗോപകുമാർ എന്നിവരാണ് ഈരാറ്റുപേട്ട പോക്സോ കോടതിയിൽ ഹാജരായത് .