
കോട്ടയം: പാലായില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ രൂക്ഷമായ വാക്പോര്.
മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലിയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടുന്നത്. എംഎല്‍എ എന്ന നിലയില്‍ മാണി സി കാപ്പൻ പരാജയമാണെന്ന് ജോസ് കെ മാണി വിമർശിക്കുമ്പോള്‍ ജോസ് കെ മാണിയെ വികസനം മുടക്കിയെന്ന് വിളിച്ച് തിരിച്ചടിക്കുകയാണ് മാണി സി കാപ്പൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്നെ പാലായില്‍ കളമൊരുങ്ങി. കൊണ്ടും കൊടുത്തും ജോസും കാപ്പനും. കഴിഞ്ഞ തവണത്തെ പോരാട്ടം ആവർത്തിക്കുമെന്ന് ഉറപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ എം മാണിയുടെ തട്ടകത്തില്‍ കെ എം മാണി ഏറ്റവും അധികം തവണ തോല്‍പ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോല്‍പ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്.
മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യല്‍.



