പാലായിൽ യുവജന സംഗമവുമായി മാണി സി കാപ്പൻ: പ്രചാരണത്തിൽ സജീവമായി യു.ഡി.എഫ് സ്ഥാനാർത്ഥി
സ്വന്തം ലേഖകൻ
പാലാ : പാലായിലെ യുവാക്കൾക്ക് പാലായിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് മാണി സി കാപ്പൻ എംഎൽഎ. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006 മുതൽ തുടർച്ചയായി അവസരം ചോദിച്ച തനിക്ക് പാലായുടെ ജനപ്രതിനിധി ആകുവാൻ 2019ലാണ് ആണ് ഭാഗ്യം ലഭിച്ചത്. ജനങ്ങളെ സേവിക്കാൻ ലഭിച്ച 18 മാസങ്ങൾ ആത്മാർത്ഥതയോടു കൂടി സേവകനായി തന്നെയാണ് താൻ പ്രവർത്തിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനക്ഷേമകരമായ വികസനപദ്ധതികളുടെ പൂർത്തീകരണത്തിന് ആണ് താൻ വോട്ട് ചോദിക്കുന്നത് എന്ന് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡൻറ് ജോബി അഗസ്റ്റി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ്, തോമസുകുട്ടി മുക്കാലാ, പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജേക്കബ് അൽഫോൻസ് ദാസ്, ആൻറ്റോച്ഛൻ ജെയിംസ് എന്നിവർ സംസാരിച്ചു.