play-sharp-fill
ജോസിന് രണ്ടില കിട്ടില്ല: നാമനിർദേശ പത്രിക പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫിന്റെ നിർദ്ദേശം

ജോസിന് രണ്ടില കിട്ടില്ല: നാമനിർദേശ പത്രിക പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫിന്റെ നിർദ്ദേശം

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ സൂക്ഷമപരിശോധനയ്ക്ക് ശേഷം നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫിന്റെ നിർദേശത്തെ തുടർന്നാണ് പത്രിക പിൻവലിക്കുന്നത്. ജോസഫ് പറഞ്ഞാൽ പത്രിക പിൻവലിക്കുമെന്ന് കർഷക കോൺഗ്രസ് നേതാവ് കൂടിയായ ജോസഫ് കണ്ടത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പത്രിക പിൻവലിക്കാൻ പി.ജെ.ജോസഫ് നിർദ്ദേശം നൽകിയത്. രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെയാണ് പാലായിൽ ജോസഫ് കണ്ടത്തിലിനെ സ്ഥാനാർത്ഥിയായി നിറുത്തിയതെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു


പത്രിക പിൻവലിക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും ജോസഫ് കണ്ടത്തിൽ വ്യക്തമാക്കി. അതേസമയം രണ്ടിലച്ചിഹ്നത്തിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ അവകാശവാദം ഉന്നയിച്ചാൽ എതിർക്കുമെന്ന് ജോസഫ് കണ്ടത്തിൽ പറഞ്ഞു. തൊടുപുഴ മുൻസിഫ് കോടതിയിൽ ചിഹ്നവും പാർട്ടിയുടെ അധികാരപദവികളും സംബന്ധിച്ചുള്ള തർക്കങ്ങൾ ജോസഫ് കണ്ടത്തിൽ ഉന്നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പത്രികകൾ ഇന്ന് സൂക്ഷമ പരിശോധന നടത്തും. 17 സ്ഥാനാർഥികളാണ് പാലായിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടില ചിഹ്നത്തിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്.

രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ചെയർമാൻ തിരഞ്ഞെടുപ്പിലെ കോടതി ഉത്തരവും ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കുമെന്ന് ഉറപ്പാണ്.