
കോട്ടയം: പാലായിൽ ഗൃഹനാഥനെ കത്രിക കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ സ്വദേശി മനു റ്റി.എം (26) നെയാണ് പാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ളാലം സ്വദേശിയായ ഗൃഹനാഥന്റെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മനുവിന് എതിരായുള്ള കേസിൽ ഗൃഹനാഥൻ സാക്ഷിയായി ഒപ്പിട്ടതിലുള്ള വൈരാഗ്യം മൂലമാണ് ഇയാൾ ഗൃഹനാഥനെ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ മണിമലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ഹാജരാക്കി റിമാൻഡ് ചെയ്തു.