പാലാ നഗരസഭ അധ്യക്ഷ സ്ഥാനം; തനിക്കും അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് വിമത മായ രാഹുല്‍; പ്രതിസന്ധിയിലായി നേതൃത്വം

Spread the love

കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്ന് കോണ്‍ഗ്രസ് വിമത മായ രാഹുല്‍.

video
play-sharp-fill

വിജയിച്ച നാലു സ്വതന്ത്രരില്‍ ഒരാളായ മായ കൂടി പിന്തുണച്ചാല്‍ മാത്രമെ യുഡിഫിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവു.
ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം മായ യുഡിഫ് നേതൃത്വത്തെ അറിയിക്കും.

സ്വതന്ത്രർ ഭരണം തീരുമാനിക്കുന്ന പാലാ നഗരസഭയില്‍ സ്വതന്ത്രരുടെ പിന്തുണ യുഡിഫ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. മുൻ സിപിഎം അംഗം ബിനു പുളിക്കാക്കണ്ടം, മകള്‍ ദിയ, സഹോദരൻ ബിജു എന്നിവർക്കൊപ്പം കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച മായ രാഹുലും പിന്തുണ നല്‍കുമെന്നും കണക്കുകൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേവല ഭൂരിപക്ഷത്തിനു വേണ്ട 14 സീറ്റിലേക്ക് എത്താൻ യുഡിഫിന് മായയുടെ പിന്തുണ കൂടിയേ തീരു. ബിനു പുളിക്കാകണ്ടത്തിൻ്റെ മകള്‍ക്ക് ചെയർ പേഴ്സണ്‍ സ്ഥാനം നല്‍കി ഭരണം ഉറപ്പാക്കാൻ തീരുമാനിച്ച യുഡിഫിന് മേല്‍ വെള്ളിടിയായി മായയുടെ അവകാശവാദം.