
സ്വന്തം ലേഖകൻ
ഉദയനാപുരം: വീടിനു തൊട്ടടുത്തു ജീർണിച്ച് തകർച്ചാ ഭീഷണിയിലായ പാലം പുനർനിർമിക്കുന്നതിന് താനെതിരാണെന്ന പ്രചാരണം കേട്ടുമടുത്ത് ഒടുവില്‍ പൊതുപ്രവർത്തകനായ ഗൃഹനാഥൻ വീടിനു മുന്നില്‍ അമ്മ ലാലിയുടെ പേരില്‍ ബോർഡു വച്ചു.ഈ പാലം പണിയുന്നതിന് എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരുവിധ എതിരഭിപ്രായവുമില്ല. എന്ന് ലാലി മണിയൻ കളത്തില്‍.
ഈ ബോർഡു വച്ചതോടെ പരിഭവവും പരാതിയും പറഞ്ഞെത്തിയവരുടെ എണ്ണം കുറഞ്ഞെന്ന് സിപിഐയുടെ പ്രാദേശിക നേതാവും ലാലി മണിയന്‍റെ മകനുമായ സിജു പറഞ്ഞു. നാനാടത്തുനിന്ന് തുറുവേലിക്കുന്നുവരെ നീളുന്ന റോഡില്‍ കാലപ്പഴക്കത്താല്‍ ജീർണിച്ച അഞ്ചുപാലങ്ങളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പാലങ്ങളുടെ നിർമാണം പൂർത്തിയായി. തേനാമിറ്റത്തും ഇരുമ്ബുഴിക്കര ഭാഗത്തേയും കലുങ്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാനാടത്തുനിന്നു തുടങ്ങുന്ന റോഡിന്‍റെ തുടക്ക ഭാഗത്ത് ഇത്തിപ്പുഴ – പരുത്തിമുടി തോടിനു കുറുകെ 30 വർഷം മുമ്ബ് നിർമിച്ച പാലം കളത്തില്‍ ലാലി മണിയന്‍റെ വീടിനോടു ചേർന്നാണ്. പാലത്തിന്‍റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് കാലപ്പഴക്കത്താല്‍ അടന്നു വീണതിനെത്തുടർന്ന് തെളിഞ്ഞ കമ്ബികള്‍ ജീർണിച്ച് പാലം ഏതു നിമിഷവും നിലം പൊത്താമെന്ന നിലയിലാണ്.
പാലത്തിന്‍റെ തൊട്ടടുത്ത് തോടിനോടു ചേർന്ന ജീർണിച്ച പാലം പൊളിച്ചു നീക്കി പുതിയ പാലം നിർമിക്കുമ്ബോള്‍ സിജുവിന്‍റെ വീടിന് കേടുപാട് സംഭവിക്കുമെന്ന ആശങ്കമൂലം സിജു പാലം നിർമാണത്തിന് എതിരു നില്‍ക്കുകയായിരുന്നെന്നായിരുന്നു പ്രചാരണം. പാലത്തിന്‍റെ നിർമാണത്തിനായി വീടിന്‍റെ മതിലിന്‍റെ ഒരു ഭാഗം പൊളിക്കണമെന്ന കരാറുകാരന്‍റെ ആവശ്യം അംഗീകരിച്ച താൻ യാത്ര സുരക്ഷിതമാക്കാനായി ഈ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ടു വരികയായിരുന്നെന്ന് സിജു പറഞ്ഞു.
കണ്ടയ്നർലോറി ഡ്രൈവറായ സിജു ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തുന്നത്. അമ്മയ്ക്കു സുഖമില്ലാത്തതിനാല്‍ ഒരാഴ്ച പണിക്ക് പോകാതെ വീട്ടില്‍ തങ്ങി. അപ്പോഴാണ് സ്ത്രീകളടക്കമുള്ളവർ പാലം നിർമിക്കുന്നതിന് എതിരു നില്‍ക്കുന്നതെന്തിനാണെന്ന ചോദ്യവുമായെത്തിയത്. റോഡിന്‍റെ ആരംഭം മുതല്‍ ഇപ്പോള്‍ തകർച്ചാഭീഷണിയിലായ പാലം വരെയുള്ള ഭാഗത്ത് റോഡിനായി ഏറ്റവും കൂടുതല്‍ സ്ഥലം വിട്ടുനല്‍കിയത് തന്‍റെ മുത്തച്ഛനാണെന്നും പൊതുനന്മയ്ക്കായി നിലകൊണ്ട പാരമ്ബര്യമുള്ള തന്നെ വഴിമുടക്കിയായി ചിത്രീകരിച്ചതില്‍ വേദനയുണ്ടെന്നും സിജു പറഞ്ഞു.