
സ്വന്തം ലേഖകൻ
പാലാ: ചേർപ്പുങ്കലിൽ പട്ടി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ഗർഭിണിയായ യുവതി മരിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രി ജീവനക്കാരി റിന്‍സമ്മ ജോണ്‍ (40) ആണ് മരിച്ചത്.ഏഴു മാസം ഇവർ ഗർഭിണിയായിരുന്നു. അപകടത്തിൽ ഇവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ പാലാ ഏറ്റുമാനൂർ ഹൈവേയിൽ ചേർപ്പുങ്കലിന് സമീപമായിരുന്നു അപകടം. ചേർപ്പുങ്കൽ മെഡിസിറ്റിയിലെ ജീവനക്കാരിയായിരുന്നു റിൻസമ്മ. ജോലിയ്ക്ക് കയറുന്നതിനായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്നു റിൻസമ്മ. ഈ സമയം റോഡിന് കുറുകെ ഒരു പട്ടി ചാടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴു മാസം ഗര്‍ഭിണിയായിരുന്നു റിന്‍സമ്മയും അപകടത്തില്‍ കുഞ്ഞും മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് റിൻസമ്മയെയും ഭർത്താവിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.