video
play-sharp-fill

പാലായിലെത്തിയാല്‍ ഇനി ആ ‘ശങ്ക’ വേണ്ട; സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; തീരുമാനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടേത്

പാലായിലെത്തിയാല്‍ ഇനി ആ ‘ശങ്ക’ വേണ്ട; സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും; തീരുമാനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടേത്

Spread the love

സ്വന്തം ലേഖകന്‍

പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര. സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ വാഹനം കാത്ത് നില്‍കുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു.

20ല്‍ അധികം ശുചി മുറികളാണ് ഇവിടെയുള്ളത്. ബസ് സ്റ്റോപ്പിന് സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ മറ്റ് ശുചിമുറികളും ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി ശുചീകരിച്ച് നല്‍കും. പുതിയ കൗണ്‍സിലില്‍ എത്തിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൗണ്‍സിലര്‍മാരായ ബൈജു കൊല്ലം പറമ്പില്‍, ബിജി ജോ ജോ , സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,മായാ പ്രദീപ് എന്നിവരും ക്രമീകരണങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ചെയര്‍മാന് ഒപ്പമുണ്ട്.