play-sharp-fill
പാലാ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ചു; ഒളിവിലായിരുന്ന വള്ളിച്ചിറ സ്വദേശി മൂന്ന് വർഷത്തിന് ശേഷം  പോലീസ് പിടിയിൽ

പാലാ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ചു; ഒളിവിലായിരുന്ന വള്ളിച്ചിറ സ്വദേശി മൂന്ന് വർഷത്തിന് ശേഷം പോലീസ് പിടിയിൽ

സ്വന്തം ലേഖിക

പാലാ: മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ അലൻ സെബാസ്റ്റ്യൻ ( 26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 2019 മാർച്ചിൽ പാലായിലുള്ള സ്വകാര്യ ആശുപത്രിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 23,500 രൂപയും മറ്റു വിലപ്പെട്ട രേഖകളും മോഷ്ടിച്ചുകൊണ്ട് മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

പിന്നീട് ഇയാള്‍ മുണ്ടക്കയത്ത് വീട് വാടകയ്ക്ക് എടുത്ത് രഹസ്യമായി താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പാലാ എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.