
കോട്ടയം: പാലായില്‍ വൈദികനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറും ഉടമയും പൊലീസ് കസ്റ്റഡിയില്‍.
പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും കാറുടമയായ മുത്തോലി സ്വദേശി പ്രകാശും ആണ് പൊലീസ് കസ്റ്റഡിയിലായത്.
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അമിതവേഗത്തില്‍ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ വൈദികന് പരിക്കേറ്റിരുന്നു. വിശ്വസ കേന്ദ്രം ഡയറക്ടറും കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടറുമാണ് ഫാദർ ജോർജ് വർഗീസ്. ജനുവരി 12ന് ആയിരുന്നു അപകടമുണ്ടായത്.




