video
play-sharp-fill

Wednesday, May 21, 2025
Homeflashപാലായിൽ ഇടത് ചിത്രം തെളിയുന്നു: മാണി സി കാപ്പൻ എൻ.സി.പി സ്ഥാനാർത്ഥി; പ്രഖ്യാപനം വൈകിട്ട് നാലുമണിയോടെ

പാലായിൽ ഇടത് ചിത്രം തെളിയുന്നു: മാണി സി കാപ്പൻ എൻ.സി.പി സ്ഥാനാർത്ഥി; പ്രഖ്യാപനം വൈകിട്ട് നാലുമണിയോടെ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മാണി സി.കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്തിയായി എൻ.സി.പി തീരുമാനിച്ചു. വൈകിട്ട് നാലു മണിയോടെ എൽഡിഎഫ് യോഗത്തിൽ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് ചേർന്ന എൻ.സി.പി സംസ്ഥാന കമ്മിറ്റി യോഗമാണ് മാണി സി.കാപ്പനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. വൈകിട്ട് ചേർന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയുടെ പേര് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. എകെജി സെന്ററിൽ ചേരുന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഇതിനിടെ എൻസിപി നേതാവ് മാണി സി.കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇത് തള്ളിയാണ് ഇപ്പോൾ എൻസിപി സംസ്ഥാന കമ്മിറ്റി യോഗം മാണി സി.കാപ്പനെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
തുടർച്ചയായി കെ.എം മാണിയ്‌ക്കെതിരെ പാലായിൽ മത്സരിച്ചതിലൂടെ
ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമാണ് എൻസിപി സംസ്ഥാന ട്രഷററായ മാണി സി.കാപ്പൻ. 2001 മുതൽ തുടർച്ചയായി കെ.എം മാണിയ്‌ക്കെതിരെ പാലാ നിയോജക മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് മാണി സി.കാപ്പൻ. മൂന്നുതവണ കെ.എം.മാണിയോട് മത്സരിച്ച് മാണി സി.കാപ്പൻ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. തന്നെയുമല്ല, 2001ൽ ഉഴവൂർ വിജയൻ മത്സരിച്ചപ്പോൾ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കിൽ 2006ൽ അത് 7,590 ആയി കുറയ്ക്കാൻ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,703 ആയി കുറയ്ക്കാനും മാണി സി.കാപ്പന് സാധിച്ചു. ഇതാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരാൻ ഒരു കാരണം.
എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂർണ പിന്തുണ മാണി സി.കാപ്പനാണ്. എന്നാൽ കോട്ടയം ജില്ലാ മുൻ നേതാക്കൾ മാണി സി.കാപ്പന് എതിരെ ശബ്ദമുയർത്തിയിരുന്നു.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments