പാലാ കൃഷി ഓഫീസർ കൈക്കൂലിക്കാരനെന്നാരോപിച്ച് തേർഡ് ഐ ന്യൂസിലേക്ക് ഊമക്കത്ത്; കത്ത് വിജിലൻസിന് കൈമാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ കൃഷി ഓഫീസർ കൈക്കൂലിക്കാരനെന്നാരോപിച്ച് തേർഡ് ഐ ന്യൂസിലേക്ക് ഊമക്കത്ത് ലഭിച്ചു. കൃഷി ഓഫീസർ കൈക്കൂലിയാണെന്നും ഭൂമിയുടെ തരംതിരിക്കലിലും, പാടം നികത്തലിനും, അറ്റസ്റ്റേഷനും മറ്റും വരുന്നവരോട് കൈക്കൂലി ചോദിച്ചു വാങ്ങുമെന്നും ഇവരുടെ ചിലവിൽ ഭക്ഷണം കഴിക്കുമെന്നും, വാഹനത്തിൽ പെട്രോളടിക്കുമെന്നുമെല്ലാമാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു ഊമക്കത്ത് തേ‍ർഡ് ഐ ന്യൂസിൽ പോസ്റ്റലായി ലഭിച്ചത്. കത്ത് തേർഡ് ഐ ന്യൂസ് വിജിലൻസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group