
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.
പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനുശേഷം ഫയര്‍ഫോഴ്സെത്തി റോഡില്‍ വെള്ളം ചീറ്റിച്ചു. മഴ പെയ്തതോടെ റോഡിലുണ്ടായിരുന്ന ഓയില്‍ പരന്ന് തെന്നലുണ്ടായതായിരിക്കാമെന്നാണ് കരുതുന്നത്.



