സ്വന്തം ലേഖകൻ
പാലാ: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ വനിത കായികതാരത്തോടും ഭര്‍ത്താവിനോടും മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെ്തു. പാലാ മുന്‍സിപ്പല്‍ സ്‌റേറഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തില്‍, പ്രകാശന്‍ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് .
വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ പരാതിയുമായി മുന്നോട്ട് പോയതെന്ന് വനിതാ കായികതാരം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം5.30വ് പരിശീലനത്തിന് എത്തിയപ്പോഴാണ് സംഭവം. കായികതാരങ്ങള്‍ക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാന്‍ ശ്രമിച്ചു. ഈ സമയം ട്രാക്കില്‍ നിന്നും മാറാമോ എന്നു ഭര്‍ത്താവ് ചോദിച്ചതോടയാണ് ഇവര്‍ കുപിതരായത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
നീ പോടാ, പുല്ലേ നിന്നേക്കാള്‍ വലിയ അത്‌ലറ്റിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വാക്കേറ്റം നടത്തുകയായരുന്നു. ഇതിനിടെ ഇടപെട്ട വനിതാ അത്‌ലറ്റിനെയും അസഭ്യം വിളിച്ചു. പി ടി ഉഷ കഴിഞ്ഞാല്‍ പിന്ന ഇവളാണല്ലോ എന്നു ചോദിച്ചായിരുന്നു അസഭ്യം. പരിശീലനം അവസാനിപ്പിക്കുന്ന ഘട്ടം എത്തിയപ്പോഴും ഇവര്‍ എത്തി മോശം വാക്കുകള്‍ പറഞ്ഞതായി അത്‌ലറ്റ് പരാതിയില്‍ പറയുന്നു. ഇതോടെ ഇവര്‍ സ്റ്റേഡിയത്തില്‍ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു.
സ്റ്റേഡിയത്തിലെ 6, 7, 8, ട്രാക്കുകള്‍ നടക്കുകയും വ്യായാമം ചെയ്യുന്നവര്‍ക്കും 1,2,3, 4, 5 ട്രാക്കുകള്‍ കായിക പരിശീലനം നടത്തുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മറ്റിയില്‍ പെട്ടവര്‍ തന്നെ നില തെറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പാലാ മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭാ അംഗങ്ങള്‍ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു.