play-sharp-fill
പാലായിൽ പൊലീസ് മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി

പാലായിൽ പൊലീസ് മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ

പാലാ: മാല മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ശനിയാഴ്ച വൈകിട്ട് അഞ്ചിനു മുൻപ് റിപ്പോർട്ട് നൽകാനാണ് പാലാ ഡിവൈഎസ്പി ബിജുമോന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയനായ മേലുകാവ് എസ്.ഐ കെ.ടി സന്ദീപിനെതിരെയാണ് ഡിവൈഎസ്പി അന്വേഷണം നടത്തുക. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സന്ദീപിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മേലുകാവ് സ്വദേശിയായ രാജേഷാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്ക് ലൈവ് വീഡിയോ അയച്ചു നൽകിയ ശേഷം ജീവനൊടുക്കിയത്.
ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് പാലാ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ എസ്ഐക്ക് പങ്കുണ്ടോയെന്നും ഡിവൈഎസ്പി പരിശോധിക്കും.


കേസിന്റെ അന്വേഷണം എസ്ഐയിൽ നിന്ന് മാറ്റി ഈരാറ്റുപേട്ട സിഐക്ക് നൽകി. എസ് ഐ നേരത്തെ നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്നും സിഐ പരിശോധിക്കും. മേലൂകാവ് എസ്ഐ മറ്റൊരുകേസിൻറെ അന്വേഷണത്തിനായി കാസർകോടാണ്. നീലൂർ ടൗണിന് സമീപം ഉറവിള ബസ്സ്റ്റാൻഡിൽ വച്ച് വീട്ടമ്മയുടെ മാല കാറിലെത്തി അപഹരിച്ചുവെന്നാണ് കേസ്. 16നാണ് സംഭവം. 28നാണ് ജാമ്യത്തിലിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group