സ്വന്തം ലേഖകൻ
പാലാ : പ്രവിത്താനത്ത് സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
പ്രവിത്താനം – പയ്യപ്പാറ റോഡിലായിരുന്നു ബുധനാഴ്ചയായിരുന്നു അപകടം. സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് കയറിയതിനെത്തുടർന്ന് റോഡിൽ വീണ് കിടന്ന യുവാക്കളെ പാലാ പൊലീസ് സംഘം എത്തിച്ചു. ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച സ്റ്റെഫിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.