പാലായിൽ നിയന്ത്രണം വിട്ട ബൈക്ക് മറി‍ഞ്ഞ് അപകടം; മുണ്ടക്കയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

പാലാ: പാലായിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

മുണ്ടക്കയം തെക്കേമല പാലൂർകാവ് മാന്തറയിൽ റോബിൻ തോമസാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ പ്ലാശനാൽ കലേക്കണ്ടത്തിന് സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം.

കാവുംകണ്ടത്ത് കോഴിഫാo സൂപ്പർവൈസറായ റോബിൻ മലബാർ ഭാഗത്തുള്ള ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോകുന്നതിടെയണ് അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.