
പാലാ: ബൈക്ക് നിയന്ത്രണംവിട്ടു മതിലില്‍ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു.
ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. പാലാ പനയ്ക്കപ്പാലത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം.
ഈരാറ്റുപേട്ടയില്‍നിന്നും ഭരണങ്ങാനത്തേക്കു വരുമ്ബോള്‍ ബൈക്ക് പനക്കപ്പാലത്ത് വച്ചു നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


