
പാലാ മൂന്നിലവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് മുങ്ങി മരിച്ചു; കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു; മരിച്ചത് എറണാകുളം സ്വദേശി
സ്വന്തം ലേഖകൻ
പാലാ: മൂന്നിലവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ ആയിരുന്നു അപകടം. ആറംഗ സംഘമായിരുന്നു വിനോദ യാത്രയ്ക്കെത്തിയത്. കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി യുവാവ് ആഴത്തിലേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേർന്നാണ് സഹദിനെ പുറത്തെടുത്തത്. ഉടന്‍ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേലുകാവ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.