
പാലാ: ടൗണിന് നടുക്ക് ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്ക്. ഒടുവിൽ ഭാര്യയെന്തോ പറഞ്ഞു. സഹിക്കവയ്യാത ഭർത്താവ് തോട്ടിൽ ചാടി . ഇപ്പോൾ കാലും കൈയുമൊടിഞ്ഞ് ആശുപത്രിയിലായി.
പാലായിൽ ഇന്നു വൈകിട്ടാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് മീനച്ചിലാറ്റിലെ ളാലം തോട്ടിൽ ചാടി.
ഉള്ളനാട് സ്വദേശിയായ അനുരാജ് ആണ് തോട്ടിൽ ചാടിയത്.
ടൗണിൽവെച്ച് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് അനുരാജ് പുഴക്കര പാലത്തിന് സമീപം തോട്ടിൽ ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളമില്ലാത്ത ഭാഗത്തേക്കാണ് അനുരാജ് വീണത്. സംഭവം കണ്ട സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി ഇയാളെ കരയ്ക്ക് എത്തിച്ചു. വീഴ്ചയിൽ അനുരാജിന്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു