play-sharp-fill
പാല മണ്ഡലത്തെ ഇളക്കിമറിച്ച് പി.സി.തോമസ്

പാല മണ്ഡലത്തെ ഇളക്കിമറിച്ച് പി.സി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് , തലപ്പുലം അമ്പാറ അമ്പലനടയിൽ നിന്നും തുടങ്ങിയ പ്രചരണം പാല മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളേ ഇളക്കി മറിച്ചു .രാവിലെ എട്ട് മണിക്ക് തുടങ്ങിയ ഉത്ഘാടന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതിയംഗം ജെ പ്രമീളാദേവി നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയ്തു .


സി.പി.എമ്മിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന ഇരുപത്തിയഞ്ചാളുകളേ ദേശീയതയിലേക്ക് സ്വീകരിച്ചു .ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളയാളുകളെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ ഹരി കാവിഷാൾ അണിയിച്ച് സ്വീകരിച്ചു . എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം ,ചലചിത്ര ബാലതാരം ജോർജിജെമിനി നല്കിയത് യുവമനസുകളിലും നരേന്ദ്ര മോദിയുടെ സ്വീകാര്യത വെളിവാക്കുന്നതായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമ്പരാഗത യൂ ഡി ഫ് കേന്ദ്രങ്ങളിൽ പോലും അഡ്വ: പി.സി.തോമസിന് അപ്രതീക്ഷിത സ്വീകരണം ലഭിച്ചു .പ്രചരണയാത്രക്ക് ചാരുതയേകി വാദ്യമേളങ്ങൾ അണിനിരന്നു .

പ്രചരണ വാഹനത്തിന് അകമ്പടിയായി എൻ ഡി എ നേതാക്കളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു.