കോട്ടയം ജില്ല വെള്ളത്തിൽ മുങ്ങി മീനച്ചിലാർ കവിഞ്ഞ് ഒഴുകുന്നു; കനത്ത ജാഗ്രത
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയെ തുടർന്ന് തീക്കോയിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഗതാഗതം സ്തംഭിച്ചു. പാലാ ഈരാറ്റുപേട്ട റോഡിൽ വെള്ളംകയറി. ഗതാഗതം പൂർണമായും നിലച്ചു. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മണ്ണിടിച്ചിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഭരണങ്ങാനം -ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി.
പൊന്നൊഴുകും തോട് കര കവിഞ്ഞു . പാലാ നഗരം വെള്ളത്തിൽ മുങ്ങി. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ വ്യാപക മണ്ണിടിച്ചിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോരുത്തോട്ടിൽ ഉരുൾ പൊട്ടൽ അഴുത കര കവിഞ്ഞൊഴുകുന്നു. ഇളംകാട് വല്യന്തയിൽ ഉരുൾ പൊട്ടി, മണിമലയാർ. കരകവിഞ്ഞൊഴുകുന്നു കുമരകം, ഇല്ലിക്കൽ, തിരുവാർപ്പ് ,അയ്മനം പ്രദേശങ്ങൾ രാത്രിയോടെ മുങ്ങും.
Third Eye News Live
0