play-sharp-fill
ആദ്യമൊന്ന് ഞെട്ടി, അല്‍പം സമയമെടുത്താണ് അത് ഞാനല്ലെന്ന് മനസ്സിലാക്കിയത്; മറ്റൊരു പക്രുവിനെ  കണ്ട് അമ്പരന്ന് അമ്മയും ; അത്ഭുതപ്പെടുത്തി ഗിന്നസ് പക്രുവിന്‍റെ മെഴുക് പ്രതിമ

ആദ്യമൊന്ന് ഞെട്ടി, അല്‍പം സമയമെടുത്താണ് അത് ഞാനല്ലെന്ന് മനസ്സിലാക്കിയത്; മറ്റൊരു പക്രുവിനെ കണ്ട് അമ്പരന്ന് അമ്മയും ; അത്ഭുതപ്പെടുത്തി ഗിന്നസ് പക്രുവിന്‍റെ മെഴുക് പ്രതിമ

കോട്ടയം: ‘ആദ്യമൊന്ന് ഞെട്ടി, അല്‍പം സമയമെടുത്താണ് അത് ഞാനല്ലെന്ന് മനസ്സിലാക്കിയത്. കാപ്പിയുമായെത്തിയ പക്രുവിന്റെ അമ്മയും മറ്റൊരു പക്രുവിനെ കണ്ട് അമ്പരന്നു.

കുമ്പനാട് സ്വദേശി ഹരികുമാറാണ് ഗിന്നസ് പക്രുവിന്റെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമ നിര്‍മിച്ച്‌ താരത്തെയും വീട്ടുകാരെയും ഞെട്ടിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങളുടെ പ്രതിമ നിര്‍മിച്ച ഹരികുമാര്‍ പക്രുവിന്റെ പ്രതിമയുണ്ടാക്കിയതു സ്വന്തം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ്. ഇന്നലെ കോട്ടയം പ്രസ് ക്ലബില്‍ പക്രു തന്നെയാണ് സ്വന്തം പ്രതിമ അനാഛാദനം ചെയ്തത്.

താരത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെയെന്ന കൗതുകവുമുണ്ട്. തുടര്‍ന്ന് സംസാരിക്കുമ്ബോഴാണ് പ്രതിമ കണ്ടു താനും വീട്ടുകാരും ഞെട്ടിയ കഥ പക്രു പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ സംസാരിക്കുമെന്ന പ്രത്യേകത മാത്രമാണു തനിക്കും പ്രതിമയ്ക്കും തമ്മിലുളള വ്യത്യാസമെന്നു പക്രു പറഞ്ഞു. ഒറ്റനോട്ടത്തില്‍ പക്രുവാണ് നില്‍ക്കുന്നതെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം.

ഇതുപോലെ അത്ഭുതപ്പെടുത്തിയൊരു സമ്മാനം ആദ്യമാണ്’- മെഴുകില്‍ തീര്‍ത്ത സ്വന്തം പ്രതിമയോട് ചേര്‍ന്നുനിന്ന് ഗിന്നസ് പക്രുവെന്ന ആര്‍. അജയകുമാര്‍ ഇത് പറയുമ്ബോള്‍ കണ്ടുനിന്നവരുടെ മുഖങ്ങളിലും ആരാണ് ‘ഒറിജിനലെന്ന’ അങ്കലാപ്പ്.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധിപേരുടെ മെഴുകുപ്രതിമ നിര്‍മിച്ചിട്ടുള്ള ഹരി, രണ്ടു മാസംകൊണ്ടാണ് ഗിന്നസ് പക്രുവിനെ മെഴുകില്‍ രൂപപ്പെടുത്തിയത്. ഊട്ടിയില്‍ പുതുതായി തുറക്കുന്ന തന്‍റെ മ്യൂസിയത്തില്‍ ഇത് സ്ഥാപിക്കുമെന്ന് ശില്‍പി പറഞ്ഞു. നിലവില്‍ തേക്കടിയിലാണ് മ്യൂസിയം. ഇത് ഊട്ടിയിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തി ഹരി അളവെടുത്ത് പോകുമ്ബോള്‍ ഇത്രയും സാമ്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഞാനായതുകൊണ്ട് പല ഗുണങ്ങളുണ്ട്. കുറച്ച്‌ മെഴുകുമതി. എടുത്തുകൊണ്ട് നടക്കാനും കൊണ്ടുപോകാനും എളുപ്പം. ഏറ്റവും ചെറിയ മെഴുകുപ്രതിമ എന്‍റേതാകുമെന്നും ചിരികള്‍ക്കിടെ ഗിന്നസ് പക്രു പറഞ്ഞു.

കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് പക്രു പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു. ജന്മനാള്‍ കൂടിയാണ് വെള്ളിയാഴ്ചയെന്ന് സന്തോഷവും ചടങ്ങില്‍ അദ്ദേഹം പങ്കിട്ടു.