
മലയാള സിനിമയ്ക്ക് എന്നും പ്രിയങ്കരനാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മാതാവുമൊക്കെയായി വളര്‍ന്ന പക്രുവിന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്.
പൊക്കം വളരെ കുറവാണെങ്കിലും പരിമിതികളില്‍ നിന്നും ലോകം മുഴുവന്‍ വളരാന്‍ താരത്തിന് സാധിച്ചിരുന്നു.
പല അഭിമുഖങ്ങളിലും താന്‍ കടന്ന് വന്ന വഴിയെ പറ്റി പക്രു പറഞ്ഞിട്ടുണ്ട്. ജോക്കര്‍ എന്ന സിനിമയിലൂടെ നടന്‍ ബഹദൂറുമായി വലിയൊരു സൗഹൃദം ഉണ്ടായി. അദ്ദേഹമാണ് തന്നോട് വിവാഹം കഴിക്കാന്‍ പറഞ്ഞതെന്ന് പക്രു പറഞ്ഞു. ഈ വീഡിയോ വീണ്ടും വൈറലായതോടെ ആ കഥ വീണ്ടും ചര്‍ച്ചയാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിമിക്രിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ഒരു സിനിമയിലൂടെ സൂപ്പര്‍ഹിറ്റായാല്‍ അത് പ്രശസ്തി നേടി തരും. പിന്നെ നിരവധി സിനിമകള്‍ നമ്മളെ തേടി എത്തും. പെട്ടെന്ന് തന്നെ മുന്‍നിര താരമായി മാറും. അതാണ് ഏറ്റവും നല്ലത്. നല്ല കഥ കിട്ടുക എന്നതാണ് വലിയ കാര്യം. ഞാന്‍ വന്നത് കോളേജിലെ യുവജനോത്സവങ്ങളിലൂടെയാണ്. 1984 ല്‍ ഞാന്‍ അമ്ബിളിയമ്മാവാന്‍ എന്ന ചിത്രത്തില്‍ പക്രു എന്ന ബാലതാരമായി അഭിനയിച്ചു.
ഭയങ്കര ആഗ്രഹത്തോടെ ചെയ്ത സിനിമ ജോക്കറാണ്. ദിലീപേട്ടെന്റെ കൂടെയാണ്. അമ്പത് ദിവസത്തോളം അതിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു. എന്റെ കൂടെയുള്ളവരില്‍ ഞാനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു.
കുട്ടിക്കാലത്ത് സര്‍ക്കാസുകാര്‍ എന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി എനിക്കുണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ ഞാന്‍ ഓടും. കിഡ്‌നാപ്പ് ചെയ്യുമോന്ന പേടിയായിരുന്നു അന്ന്. പക്ഷേ ആ സിനിമ കഴിഞ്ഞതോടെ ഞാന്‍ സര്‍ക്കസിനെ ഭയങ്കരനായി ആസ്വദിക്കാന്‍ തുടങ്ങി. അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.
ബഹദൂറിക്കയാണ് നീ കല്യാണം കഴിക്കണം, കുഞ്ഞുണ്ടാവും. അവരെ പഠിപ്പിക്കണം. വലിയ നിലയില്‍ എത്തിക്കണം എന്നൊക്കെ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. നീ തമിഴില്‍ അഭിനയിക്കണം, നിന്നെ ഞാന്‍ രജനികാന്തിനെ പരിചയപ്പെടുത്തി തരാം എന്നൊക്കെ ബഹദൂര്‍ക്കാ പറഞ്ഞിരുന്നു. അദ്ദേഹം പ്രവച്ചിത് പോല് പലതും സംഭവിച്ചു. ഇതൊക്കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയും, അത്രയും ആത്മബന്ധമായിരുന്നു. പക്ഷേ ആ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പോയി എന്നുള്ളതാണ് വലിയ വിഷമമായി ഉള്ളില്‍ നില്‍ക്കുന്നതെന്ന് പക്രു പറയുന്നു.