play-sharp-fill
പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളും ശതോത്തര സുവർണ്ണ ജൂബിലി സമാപനവും

പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളും ശതോത്തര സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ

പാക്കിൽ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വലിയപെരുന്നാൾ ഏപ്രിൽ 28, 29 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ആഘോഷിക്കും
ഞായർ രാവിലെ 8 മണിക്ക് ഫാദർ ഷൈജു ജോസ് വിശുദ്ധ കുർബ്ബാന അർപ്പിക്കും വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാസ പാക്കിൽ കവല, മറിയപ്പള്ളി, മുളങ്കുഴ, ചെട്ടിക്കുന്ന് വഴി പള്ളിയിൽ എത്തിച്ചേർന്നതിനു ശേഷം സൂത്താറാ പ്രാർത്ഥനയ്ക്ക് ശേഷം സെമിത്തേരിയിൽ പൊതുവായ ധൂപപ്രാർത്ഥന നടത്തും തുടർന്ന് മാർഗ്ഗം കളിയും കരിമരുന്ന് കലാവിരുന്നും നടക്കും
തിങ്കളാഴ്ച രാവിലെ 8.30 ന് മാത്യൂസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ശേഷം, ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മാത്യൂസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം ചെയ്യും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. സണ്ടേസ്കൂൾ അദ്ധ്യാപകരായ് 25 വർഷം സേവനം നടത്തിയവരെ യോഗത്തിൽ ആദരിക്കും, ശേഷം പാക്കിൽ കവല ചുറ്റിയുള്ള റാസയും നേർച്ച വിളമ്പും നടക്കും
വൈകുന്നേരം 6 മണിക്ക് കലാ പരുപാടികളും കൊച്ചിൻ മരിയ കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന വിശുദ്ധ പത്രോസ് എന്ന ബൈബിൾ നാടകവും ഉണ്ടാകും
വികാരിമാരായ കുര്യൻ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാദർ കുര്യാക്കോസ് പ്ലാം പറമ്പിൽ, ട്രസ്റ്റിമാരായ ജോബി സഖറിയാ വാലയിൽ, സി.ടി ഷാജീമോൻ ചേന്നാട്ട്, സെക്രട്ടറി
പുന്നൂസ് പി. വർഗീസ് പാറക്കൽ
കൺവീനർമാരായ ബാബു പി .ഏബ്രഹാം ആന്തേരിൽ, തോമസ് പി.എം മേച്ചേരിൽ, ധനുസ് കിരൺ വാലയിൽ, ബ്രിയ അന്ന എസ് തോമസ് ചേന്നാട്ട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.