
കോട്ടയം: വൈകീട്ട് ചായയ്ക്ക് ഒരു സ്‌പെഷ്യല്‍ പക്കാവട തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി പക്കാവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
കടല മാവ് – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
മുളക് പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
ബട്ടര്‍ (വെണ്ണ ) – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – അവശ്യത്തിന്
കറിവേപ്പില – ഒരു പിടി
വെള്ളം – ആവശ്യത്തിന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി, കായപൊടി, ഉപ്പ് ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് മാവ് നിറയ്ക്കുക. ചൂടായ എണ്ണയില്‍ മാവ് വൃത്താകൃതിയില്‍ പിഴിയുക. നന്നായി മൂത്ത് കഴിയുമ്ബോള്‍ കോരി മാറ്റി വയ്ക്കാം. തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. കുറച്ച് കറിവേപ്പില കൂടി വറുത്ത് ചേര്‍ക്കാം.