ഭരണാധികാരികൾ പറഞ്ഞിട്ടും പാക് സൈനികർ കേൾക്കുന്നില്ല: പാകിസ്ഥാന് തലവേദനയായി സ്വന്തം സൈനികർ: വെടിനിർത്തൽ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി

Spread the love

ഡല്‍ഹി: ഭരണകൂടം പറഞ്ഞിട്ടും പ്രകോപനം അവസാനിപ്പിക്കാത്ത പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു.
ഇന്ത്യയുമായുള്ള വെടിനിർത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതിർത്തിയില്‍ പാക് സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് പ്രതിസന്ധിയാകുന്നത്.

ഇന്ത്യയുമായുള്ള വെടിനിർത്തല്‍ കരാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാക് ഭരണകൂടം പ്രസ്താന പുറപ്പെടുവിച്ചു. ഉത്തരവാദിത്തത്തോടെയാണ് പാക് ഭരണകൂടം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അതിർത്തി പ്രദേശങ്ങളിലുള്ള പാക് സൈനികർ സംയമനം പാലിക്കണമെന്നും പാകിസ്ഥാൻ പ്രസ്താവനയില്‍ അറിയിച്ചു. സുഗമമായി വെടിനിർത്തല്‍ കരാർ നടപ്പാക്കുന്നതിന് ആവശ്യമായ ആശയവിനിമയം നടത്തുമെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയ്യുന്നതെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തല്‍ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ ഷഹബാസ് ഷെരീഫ് പറഞ്ഞു.

”ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് ലംഘനങ്ങള്‍ നടത്തുന്നത്. വെടിനിർത്തല്‍ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം” – ഷഹബാസ് ഷെരീഫ് പറഞ്ഞു.‌ രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളില്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താൻ ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വെടിനിർത്തല്‍ എവിടെയെന്നും ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്സിലും കുറിച്ചു. ഒടുവില്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വെടിനിർത്തല്‍ ലംഘനം സ്ഥിരീകരിച്ചത്