പാകിസ്ഥാൻ മുക്ക് വേണ്ട എന്ന് പഞ്ചായത്ത് തീരുമാനം: പൊതുമരാമത്ത് വച്ച ബോർഡിൽ പാകിസ്ഥാൻ മുക്ക് : കുന്നത്തൂരിലെ സ്ഥലപേര് മാറ്റം വിവാദത്തിലേക്ക്

Spread the love

ശാസ്താംകോട്ട: സിപിഎം ഭരിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്തിന്റെ തീരുമാനത്തിന് പുല്ലുവില നല്‍കി ‘പാകിസ്ഥാന്‍ മുക്ക്’ എന്ന പേരെഴുതിയ ബോര്‍ഡ് സ്ഥാപിച്ച്‌ പൊതുമരാമത്ത് വകുപ്പ്.

പഞ്ചായത്തിലെ റോഡ് നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡില്‍ പാകിസ്ഥാന്‍മുക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റോഡ് നിര്‍മാണം പഞ്ചായത്തിലെ പ്ലാമുക്ക് വരെ പൂര്‍ത്തിയായപ്പോഴാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡില്‍ പാകിസ്ഥാന്‍മുക്ക്-ഞാങ്കടവ് പുത്തൂര്‍ റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന് ശേഷമാണ് കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ നേതൃത്വത്തില്‍ ആവശ്യം ഉന്നയിച്ച്‌ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെ പേര് മാറ്റാന്‍ കുന്നത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം-പത്തനംതിട്ട ജില്ലകളുടെയും അടൂര്‍-കുന്നത്തൂര്‍ താലൂക്കുകളുടെയും കുന്നത്തൂര്‍-കടമ്പനാട് പഞ്ചായത്തുകളുടെയും അതിര്‍ത്തിയിലുള്ള പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് തീരുമാനം സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ പകുതിയോളം ഭാഗങ്ങള്‍ കടമ്പനാട് പഞ്ചായത്തിന്റെ അധീനതയില്‍ ആയതിനാല്‍ കുന്നത്തൂര്‍ പഞ്ചായത്തിന് ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്ന വാദവും ഉയര്‍ന്നിരുന്നു.
അതേസമയം സിപിഎമ്മിന്റെ പ്രീണന നയമാണ് പാകിസ്ഥാനെന്ന പേര് മാറ്റുന്നതിനുള്ള വിയോജിപ്പെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.