
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂർ: പാകിസ്ഥാന്റേത് ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ്: എന്താണിന്റെ അർത്ഥം, അറിയാം.
ഡല്‍ഹി: ശനിയാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. അതില്‍ ഫത്ത-1 മിസൈലും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇതിനെ ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ് എന്ന് വിളിച്ചു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സ്ഥിതിഗതികള്‍ വഷളാക്കി. ഈ സമയത്താണ് ഫത്ത-1 ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്.
‘പാകിസ്ഥാന്‍ ‘ഓപ്പറേഷന്‍ ബനിയന്‍-അന്‍-മര്‍സൂസ്’ ആരംഭിച്ചിരിക്കുന്നു. എന്നാണ് ഇതിനെ റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ് എന്നാല്‍ ‘ഈയത്തിന്റെ ഉറച്ച മതില്‍’ എന്നാണ് അര്‍ത്ഥമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്നുള്ള ഒരു വാക്യമാണ് ബന്യാന്‍ ഉല്‍ മര്‍സൂസ്.
അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ ബന്യാന്‍ മര്‍സൂസ് എന്നത് ഒരു അറബി പദമാണ്. അത് നേരിട്ട് ‘ഈയം കൊണ്ട് നിര്‍മ്മിച്ച ഒരു ഘടന’ എന്ന് വിവര്‍ത്തനം ചെയ്യുന്നു.
ഖുര്‍ആനിലെ വാക്യം ഇപ്രകാരമാണ്: ഉറപ്പുള്ള ഒരു സിമന്റ് ഘടന പോലെ, യുദ്ധനിരയില്‍ തന്റെ മാര്‍ഗത്തില്‍ പോരാടുന്നവരെ അല്ലാഹു തീര്‍ച്ചയായും സ്‌നേഹിക്കുന്നു.
ആ പേരിനൊപ്പം പാകിസ്ഥാന്‍ ഒരു അജയ്യമായ മതിലായോ ഘടനയായോ സ്വയം ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.