
പാക് ഷെല്ലാക്രമണം; ‘ഹാഫ്’ സിനിമയുടെ ചിത്രീകരണം നിര്‍ത്തി: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പ്രതിസന്ധിയിലായി മലയാളസിനിമാ സംഘം
ജയ്സാല്‍മീര്‍: പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി മലയാള സിനിമാ സംഘം. രാജസ്ഥാനിലെ ജയ്സാല്‍മീരിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് മലയാള സിനിമ ചിത്രീകരണം നിര്‍ത്തി വെച്ചു.
ഇന്നലെ രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. ‘ഗോളം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഹാഫി’ന്റെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്സാല്‍മീരിലുള്ളത്.
90 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നതെന്നും പ്രതികൂലമായ സാഹചര്യമായതിനാല്‍ ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് തിരിച്ച് വരുകയാണെന്നും സിനിമയുടെ ഐശ്വര്യയുടെ നായിക പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ പറയുന്നു. സേനയുടെ ആദ്യം കരുതിയത്. പിന്നിട്ടാണ് ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് (ഓഫീസർ ഓണ്‍ ഡ്യൂട്ടി ഫെയിം) ഹാഫ് സിനിമയിലെ നായിക.