
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില ഗുരുതരം. പാക് സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇമ്രാന്റെ കാഴ്ചശക്തിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 85 ശതമാനം അന്ധത ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകുന്ന ഓരോ നിമിഷവും അദ്ദേഹത്തിന്റെ ജീവന് ആപത്താണെന്നും കണ്ടെത്തി. പാക് ഭരണകൂടം വലിയ ക്രൂരതയാണ് ഇമ്രാനോട് കാണിക്കുന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍
സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ വരെ തനിക്ക് രണ്ട് കണ്ണുകളിലും സാധാരണ കാഴ്ചശക്തി ഉണ്ടായിരുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞതായാണ് റിപ്പോട്ടിലെ പരാമർശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അതിനുശേഷം വലതുകണ്ണിൽ കാഴ്ച മങ്ങുന്നതായി പലതവണ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും അവർ ചികിത്സ നൽകാൻ തയ്യാറായില്ല. വലതുകണ്ണിൽ രക്തം കട്ടപിടിച്ച് കാഴ്ചശക്തി കുറയുകയായിരുന്നു.
ഏകാന്ത തടവിൽ കഴിയുന്ന ഇമ്രാൻ ഖാന് നേരത്തെ കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാൻ അനുവാദം നൽകിയിരുന്നില്ല. രണ്ട് മാസം മുമ്പാണ് വലിയ പ്രതിഷേധത്തിനൊടുവിൽ കോടതിയിടപെടലോടെ സഹോദരിക്ക് ഇമ്രാൻ ഖാനെ കാണാൻ അവസരം ലഭിച്ചത്.
പാകിസ്താനിലെ ഏറ്റവും ജനപ്രിയനായ നേതാവിനെ ജയിലിനുള്ളിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പി ടി ഐ ആരോപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്



