
പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഐഇഡി സ്‌ഫോടനം; 10 പാകിസ്താൻ സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സൈനികവാഹനം പൊട്ടിത്തെറിച്ച് 10 പാക് സൈനികർ കൊല്ലപ്പെട്ടു.
ബലൂചിസ്ഥാനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റർ അകലെയുള്ള മാർഗത് ചൗക്കിയില്‍ വെള്ളിയാഴ്ചയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഏറ്റെടുത്തു.
ഐഇഡി സ്ഫോടനത്തിലൂടെയാണ് പാകിസ്താൻ സൈനികർ സഞ്ചരിച്ച വാഹനം തകർത്തതെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിനെതിരായ നടപടികള്‍ കൂടുതല്‍ തീവ്രതയോടെ തുടരുമെന്നും ബലൂച് ലിബറേഷൻ ആർമി അറിയിച്ചു.
Third Eye News Live
0